Wednesday, June 22, 2011

" ബിസ്യം കസ്രോട്ടാര്‍ 2011 "

ദുബായ്: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പായ ഫൈസ് ബുക്കില്‍ രൂപം കൊണ്ട കാസറഗോഡ് ജില്ലയില്‍ നിന്നുള്ളവരുടെ സ്വതന്ത്ര കൂട്ടായ്മയ "കസ്രോട്ടാര്‍ മാത്രം" യു എ ഇ തലത്തില്‍ ഏകദിന മീറ്റ്‌ സംഘടിപ്പിക്കുന്നു , ജൂണ്‍ 24 വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ദുബായില്‍ നിന്ന് പുറപെട്ടു രാത്രി 10 മണിയോടെ അല്‍ ഐനില്‍ സമാപിക്കുന്ന രീതിയില്‍ വിനോദ യാത്രയോട് കൂടിയാണ് "ബിസ്യം കസ്രോട്ടാര്‍ 2011 "സംവിധാനിച്ചിരിക്കുന്നത്. 5500 ഓളം അംഗങ്ങളുള്ള "കസ്രോട്ടാര്‍ മാത്രം " ഫൈസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കൂട്ടങ്ങളില്‍ ഒന്നാണ് ,കാസറഗോഡിന്റെ തനത് സംസാര ശൈലിയിലുള്ള ആശയ കൈമാറ്റങ്ങളും വിനോദ-വിജ്ഞാന -കല-കായിക-രാഷ്ട്രിയ-ഹാസ്യ സംബന്ധമായ ചര്‍ച്ചകളും കസ്രോട്ടാര്‍ ഗ്രൂപ്പിന്റെ പ്രതേകതയാണ്‌,മീറ്റിനോടനുബാന്ധിച്ചു ക്വിസ് ,കായിക കലാപരിപാടികള്‍ തുടങ്ങിയവയും ഒരുക്കും ,കീ ബോടിലൂടെ കോരിയടുത്ത സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും അക്ഷരങ്ങളെ ഇനി ഇവര്‍ പരസ്പരം നേരിട്ട് സംവദിക്കുന്ന അപൂര്‍വ നിമിഷ ങ്ങളയിരിക്കും ,ഈ കൂടലിന് ഒത്തു ചെരുക എന്നതിനപ്പുറം ചിറകു മുളപ്പിക്കാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഇവരുടെ മനസ്സില്‍ മൊട്ടിട്ടു കൊണ്ടിരിക്കുന്നു പങ്കെടുക്കുന്നവരെല്ലാം നര്‍മ്മങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയും ,എപ്പോഴോ ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍ ,സഹപാഠികളായി മാറിയവര്‍,അവസാനം പ്രവാസ ലോകത്തേക്ക് വിമാനം കയറിയതോടെ വഴി പിരിയേണ്ടി വന്നവര്‍ ,വീണ്ടും ഫൈസ് ബുക്കിന്റെ വിശാല ലോകത്തിലൂടെ പരിചയം പുതുക്കുകയും, പുത്തന്‍ സൌഹൃദങ്ങള്‍ കണ്ടെത്തുകയും ചെയ്തവര്‍ ...ഇങ്ങനെ സൈബര്‍ സുഹുര്തുക്കളായി മാറിയവര്‍ക്ക് നേരിട്ട് കണ്ടു മുട്ടാനും പരിചയപെടാനുള്ള അവസരമൊരുക്കുകയാണ് മീറ്റ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു, ജലാല്‍ തായാല്‍ (ചെയര്‍മാന്‍ ) നൌസു .കെ .എം (ജന:കണ്‍) നൌഫല്‍ സി.എച്ച് (കോ-ഓര്‍ഡി) നജീബ് ചെമ്മനാട് ,ഷാന്‍ റഹ്മാന്‍ (വൈസ്.ചെയ) കലന്തര്‍ കാജ,സര്‍ഫ്രാസ് (കണ്‍) ബി. എം.ഗഫൂര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് മീറ്റ്‌ സംഘടിപ്പിക്കുന്നത് ,വരും നാളുകളില്‍ നാട്ടിലും വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലും ഇത്തരം കൂടിച്ചേരലുകള്‍ക്ക് ഗ്രൂപ്പ്‌ വേദി ഒരുക്കുമെന്ന് സമിതി അറിയിച്ചു.

No comments:

Post a Comment